മറുനാടന്‍ മലയാളികള്‍ പൊതുവേ മലയാളി സുഹ്ര്‍ത്തുക്കളുടെയും സഹജോലിക്കാരുടേയും പേരിന്‍റെ കൂടെ 'ഭായി' ചേര്‍ത്താണ് അഭിസoമ്പോധന ചെയ്യാറ്. കണ്ണന്‍ഭായി, അലിഭായി, ബിജുഭായി, ഗുലാസ് ഭായി എന്നിങ്ങനെ....
ഭായി എന്നത് ഹിന്ദി വാക്ക് ആണ്. സഹോദരന്‍ എന്ന് അര്‍ത്ഥം. മലയാളം മാത്രം അറിയാവുന്ന മലയാളി.......ഹിന്ദി ഭാഷയെ പുച്ഛത്തോടെ കാണുന്ന മലയാളി .......എന്തിനാണ് ഭായി ചേര്‍ത്ത് അഭിസംബ്ബോധന ചെയ്യുന്നത്. അഭിസംബ്ബോധന ചെയ്യുന്ന ആളോട് ഉള്ള ബഹുമാനം കൊണ്ടാണോ? ....ഹേ അല്ല.....എന്നാല്‍ പിന്നെ ചേട്ടാ എന്ന് വിളിച്ചാല്‍ പോരേ!!!. അവിടെയാണ് മലയാളി...മലയാളി ആകുന്നത്. പ്രായമുള്ള സുഹ്ര്‍ത്തുക്കളേയും സഹജോലിക്കാരെയും ചേട്ടന്‍ എന്ന് വിളിച്ചാല്‍ മലയാള സംസ്ക്കാരം ഉള്‍ക്കൊണ്ടുകൊണ്ട് ബഹുമാനിച്ച പോലെ ആകും. ഈഗോ എന്നും കൈമുതലായി കൊണ്ട് നടക്കുന്ന മലയാളിക്ക് പ്രായത്തില്‍ മൂത്ത ആളെ ബഹുമാനിക്കുക എന്നത് അവന്‍റെ നിഖണ്ടുവില്‍ ഇല്ലാത്ത കാര്യമാണ്. അതുകൊണ്ട് മലയാളികള്‍ കണ്ടു പിടിച്ച പുതിയ ഒരു
ഉപായമാണ് ഈ ഭായി വിളി എന്നെ സംശയിക്കേണ്ടിയിരിക്കുന്നു. ഭായി വിളികൊണ്ട് സഹമലയാളിയെ ബഹുമാനിച്ചു എന്നും ആയി ....എന്നാല്‍ ബഹുമാനിച്ചോ അതും ഇല്ല... ഒരു ഒഴുക്കന്‍ മട്ടിലുള്ള ബഹുമാനം.
സ്വന്തം വ്യക്തിത്വവും സംസ്കാരവും എന്നും മറച്ചു വക്കാന്‍ ആഗ്രഹിക്കുന്ന മലയാളിയുടെ സംസ്ക്കാരം ഇല്ലായ്മയുടെ മറ്റൊരു
മുഖം............ദേ.... ദദാണ് മലയാളി.
Wednesday, February 23, 2011
Subscribe to:
Posts (Atom)
