LHലെ അന്തേവാസികളും ചീഫ് വാര്‍ഡന്റെ പരാക്രമവും.
റാഗ്ഗിങ്ങ് പീരിയഡ് കഴിഞ്ഞു. സീനിയേഴ്സിനോടുള്ള പേടി ഒക്കെ മാറി എല്ലാവരും ക്യാംബസ് എക്സ്പ്ലൊര്‍ ചെയ്യുന്ന കാലം. ഹോസ്റ്റലില്‍ എല്ലാവരും തന്നെ വളരെ അടുപ്പത്തില്‍. കൂടുതല്‍ അടുപ്പമുള്ളവര്‍ ചെറിയ ചെറിയ ഗ്രൂപ്പുകളില്‍.
ഹോസ്റ്റലില്‍ ചീട്ടുകളി ഉള്‍പ്പെടെയുള്ള അഭ്യാസപ്രകടനങ്ങള്‍ ഗംഭീരമായി നടക്കുന്നു. വേറെ എന്തെങ്കിലും അഭ്യാസപ്രകടനങ്ങള്‍ നടന്നതായി എന്റെ ഓര്‍മ്മയില്‍ ഇല്ല. അഥവാ ഉണ്ടായാല്‍ തന്നെ പ്രകടനം നടത്തിയവര്‍ക്ക് കൊള്ളാം....!! ചീട്ടുകളി കൂടുതല്‍ നടക്കുന്നത് 2nd ഫ്ലോറില്‍ ആണ്. റൂം No. 327-ല്‍. അംബ്ബത്തിയാറു് കളിക്കാന്‍ രണ്ടു കുത്തു ചീട്ട് എപ്പോഴും മോന്‍സന്റെ റൂമില്‍ കാണും. അങ്ങനെയാണ് 327 ചീട്ടുകളിയുടെ പ്രധാന കേന്ദ്രമാകുന്നത്. രമേഷ് ചീട്ടുകളി പഠിച്ചത് ആ സമയത്താണ്. ഗുലാന് എന്ന പേര് അന്വര്‍ത്ഥമാക്കികൊണ്ട് പിന്നീട് 3/4 സെമെസ്റ്റര്‍ ആയപ്പോഴേക്കും അദ്ദേഹം അതില്‍ പുലി ആയി.
വടക്കന്മാരുടെ 'ഡ്രൈ ഷിറ്റ്' പ്രതിഭാസം അതിന്റെ മുറയ്ക്ക് നടക്കുന്നുണ്ട്. കുളിക്കുന്നത് അവര്‍ക്ക് ഒരു "ഹരമാണ്". മൂന്ന് - നാലു മാസം കുളിക്കാതിരുന്ന് കുളിക്കുംബ്ബോള് ആര്‍ക്കാണ് ഹരമുണ്ടാകാത്തത്. മൂന്നു മാസം വരെ കുളിക്കാതെ... ...ഒരെ ജീന്‍സിലും ഷര്‍ട്ടിലും (കഴുകതെ) ജീവിച്ച മാന്യ സഹമുറിയന്മാരുണ്ട്. ജവഹര്‍ ലാല്‍ നെഹ്രു വിഭാവനം ചെയ്ത ആര്. ഈ. സി. കളില്‍ ഏതു രീതിയില്‍ നാഷണല്‍ ഇന്റെഗ്ര്രേഷന്‍ നടക്കണം എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് അത് നന്നായി നടക്കുന്നുണ്ട്!!!!!. എല്ലാവരും പരസ്പരം "അറിഞ്ഞും മനസ്സിലാക്കിയും" ജീവിക്കുന്നു.....! അല്ലെങ്കില്‍ തന്നെ....എന്തു മണ്ണാങ്കട്ട ആണ് വടക്കന്മാരില് നിന്ന് പഠിക്കാനുള്ളത്.. ..........എങ്ങനെ ഡ്രൈ ഷിറ്റ് അടിക്കാം എന്ന് അക്കാലത്ത് എല്ലാവരും പഠിച്ചു കാണും. നാഷണല്‍ ഇന്റെഗ്ര്രേഷന്‍ വഴി ആകെ പഠിച്ചത് ഒന്നുമാത്രം.......... ഹിന്ദിയില്‍ ആരെങ്കിലും തെറി പറഞ്ഞാല്‍ ചിരിച്ചു കൊണ്ട് നില്‍ക്കാതെ തിരിച്ച് അതേ നാണയത്തില്‍ പ്രതികരിക്കാന്‍ കുറച്ചു ഹിന്ദി വാക്കുകള്‍ പഠിക്കാന്‍ പറ്റി. ഇത്തരം ഹിന്ദി പഠനം പലപ്പൊഴും പാര ആയിട്ടുമുണ്ട്. ഫസ്റ്റ് ഇയര്‍ ക്യാംമ്പ് ആര്‍ട്ട് സമയത്ത് സീനിയര്‍ വടക്കന്‍ മലയാളി ജോണിനോട് "ചുപ് രഹോ സാലെ" എന്ന് പറഞ്ഞപ്പോഴുണ്ടായ ദുരനുഭവങ്ങള്‍ ഇപ്പോഴും ഓര്‍ക്കുന്നു!!!!.
ശനി,ഞായര്‍ ദിവസങ്ങളില്‍ പലരും താമസിച്ചാണ് എഴുന്നേറ്റു വരുന്നത്. എങ്കിലും മെസ്സ് അടക്കുന്നതിന് മുമ്പ് ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ എല്ലാവരും എത്തും. പിന്നെ അവിടെ ഒരു ആഘോഷമാണ്. ബ്രെഡ് ഓംലെറ്റ് തീരുന്നത് അറിയുകയേയില്ല. നോയല്‍ - മെല്വിന് കൂട്ടുകെട്ടിനെ മെസ്സ് ജോലിക്കാര്‍ക്ക് പേടിയാണ്. കാരണം 3-4 പാക്കറ്റ് ബ്രഡ് അവര്‍ക്ക് ഒന്നുമല്ല.
പക്ഷെ കുഞ്ഞന്റെ വീക്ക്നെസ്സ് നെയ്ചോറിലാണ്. വൈകുന്നെരത്തെ നെയ്ചോറും ചിക്കന്‍ കറിയും കഴിക്കുന്നതിലുള്ള റികോര്‍ഡ് ഇപ്പോഴും കുഞ്ഞന്റെ പേരിലാണ് എന്നത് പറയാതെ വയ്യ. കഴിക്കുന്നതെങ്ങോട്ടാണ് പോകുന്നത് എന്നതിന്റെ ഉത്തരം ഇന്നും ആര്‍ക്കും പിടികിട്ടിയിട്ടില്ല......... എന്നത് അതിന്റെ മറുപുറം.
പക്ഷെ കുഞ്ഞന്റെ വീക്ക്നെസ്സ് നെയ്ചോറിലാണ്. വൈകുന്നെരത്തെ നെയ്ചോറും ചിക്കന്‍ കറിയും കഴിക്കുന്നതിലുള്ള റികോര്‍ഡ് ഇപ്പോഴും കുഞ്ഞന്റെ പേരിലാണ് എന്നത് പറയാതെ വയ്യ. കഴിക്കുന്നതെങ്ങോട്ടാണ് പോകുന്നത് എന്നതിന്റെ ഉത്തരം ഇന്നും ആര്‍ക്കും പിടികിട്ടിയിട്ടില്ല......... എന്നത് അതിന്റെ മറുപുറം.
ഭക്ഷണം ഒക്കെ കഴിഞ്ഞാല്‍ പിന്നെ അക്ഷരശ്ലോകം, പദ്യപാരായണം, ലളിത സംഗീത പാഠം തുടങ്ങിയ പരിപാടികളില്‍ ഏര്‍പ്പെടും. അജിത്തും വേണുവുമാണ് ഞങ്ങളുടെ ഗുരുക്കന്മാര്. റാഗ്ഗിങ്ങ് പീരിയഡില്‍ അവര്‍ പഠിപ്പിച്ചു തന്ന പാഠങ്ങള്‍ വാമൊഴിയായി അടുത്ത ബാച്ചിന് പറഞ്ഞു കൊടുക്കണമല്ലോ.........! അതു കൊണ്ട് മിക്കവാറും എല്ലാ ദിവസവും അതിന്റെ
പ്രാക്റ്റീസ്സ് നടത്തും.
പ്രാക്റ്റീസ്സ് നടത്തും.

സാ......നീ...ധ...പ......................ലളിത സംഗീത പാഠം അഭ്യസിക്കുന്ന എ-ഹോസ്റ്റല്‍ അന്തേവാസികള്‍
രാഗം : ശങ്കര..'ചാക്കോ'...ഭരണം.............ആദി താളം ഗുരു: ചേര്‍ത്തല ബാലകൃഷ്ണ ഭാഗവതര്‍
ശിഷ്യര്‍: ബിജു, അല്ലു, ഫിലിപ്പ്...
മുനീര്‍ തന്റെ ഡയറി കുറിപ്പുകള്‍ അക്കാലത്താണ് എഴുതി തുടങ്ങിയത്. എണ്ട്രേന്സ്സ് എക്സാം പാസ്സായി കോളേജില്‍ എത്തിയാല്‍ ഉടന്‍ ഡയറി കുറിപ്പുകള്‍ എഴുതണം എന്ന് അവന് പ്രതിജ്ഞ എടുത്തിരുന്നു. അവന്റെ ഡയറി കുറിപ്പുകള്‍ തുടങ്ങുന്നത് ഇങ്ങനെ ആണ് ".......അതിരാവിലെ എഴുന്നേറ്റു.............. ഹോസ്റ്റല്‍ റൂമിലെ ജനലിലൂടെ പുറത്തേക്ക് നോക്കി........ അപ്പോള്‍ അരുവിയില്‍ നിന്നുള്ള കളകളാരവം കേള്‍ക്കാമായിരുന്നു.........!!! ....ആഹാ..ഹാ..എന്തൊരു സര്‍ഗ്ഗാത്മകത. ഹോസ്റ്റലില്‍ നിന്നു നോക്കിയാല്‍ എത്ര അരുവികള്‍ ഒഴുകുന്നതാണ് കാണാന്‍ പറ്റുക. അവിടെ നിന്ന് എത്ര കളകളാരവമാണ് കേള്‍ക്കുന്നത്. ആകെയുള്ളത് മെസ്സില്‍ നിന്നുള്ള വേസ്റ്റ് പോകുന്ന ഓടയാണ്. ഒരുപക്ഷെ ആ ഓടയിലൂടെ വെള്ളം പോകുന്ന ഒച്ചയായിരിക്കും അവന് കളകളാരവമായി കേട്ടത്. എന്തായാലും മുനീറിന്റെ സാഹിത്യ ശകലങ്ങള്‍ A-
ഹോസ്റ്റലില്‍ വംബ്ബന് ഹിറ്റായി. അതോടെ മുനീറിന്റെ '..എന്റെ ഡയറി കുറിപ്പുകള്‍...' എന്ന സര്ഗ്ഗസ്രഷ്ട്ടിയുടെ ചീട്ടു കീറി.
ചീട്ടുകളി തകൃയായി നടക്കുന്ന ഏതോ ഒരു ശനിയാഴ്ച LHലെ ചില അന്തേവാസികള്‍ ഹോസ്റ്റല്‍ ഓഫീസില്‍ എത്തി. ദീപപ്രഭയില്‍ നില്ക്കുന്ന ബാച്ച് മേറ്റ്സിനെ കണ്ടപ്പോള്‍ ഹോസ്റ്റലിലെ പലര്‍ക്കും മനസ്സില്‍ ലഡ്ഡു പൊട്ടി. 2nd ഫ്ലോറിലുള്ളവര്ക്കാണ് പെട്ടെന്ന് ലഡ്ഡു പൊട്ടിയത്. 1st ഫ്ലോറിലുള്ളവര്‍ പിന്നീട് വന്നു ലഡ്ഡു പൊട്ടിക്കുകയായിരുന്നു.
ലഡ്ഡുപൊട്ടിയതോടെ കൂക്കു വിളികള്‍ തുടങ്ങി. കൂക്കുവിളി കേട്ട് ഹോസ്റ്റല്‍ മുഴുവന്‍ ഒരു ജനാലക്കരുകില്‍ തടിച്ചു കൂടി. കൂക്കുവിളിയുടെ ശക്തി കൂടി വന്നു. കൂവലിന്റെ പ്രഭവകേന്ദ്രം മനസ്സിലാക്കിയ ചീഫ് വാര്ഡന്........കുറുക്കനോടാണോ കൂകി കളിക്കുന്നത് .......എന്ന ആത്മഗദവുമായി പെട്ടെന്ന് 2nd ഫ്ളോറില്‍ എത്തി.
ലഡ്ഡുപൊട്ടിയതോടെ കൂക്കു വിളികള്‍ തുടങ്ങി. കൂക്കുവിളി കേട്ട് ഹോസ്റ്റല്‍ മുഴുവന്‍ ഒരു ജനാലക്കരുകില്‍ തടിച്ചു കൂടി. കൂക്കുവിളിയുടെ ശക്തി കൂടി വന്നു. കൂവലിന്റെ പ്രഭവകേന്ദ്രം മനസ്സിലാക്കിയ ചീഫ് വാര്ഡന്........കുറുക്കനോടാണോ കൂകി കളിക്കുന്നത് .......എന്ന ആത്മഗദവുമായി പെട്ടെന്ന് 2nd ഫ്ളോറില്‍ എത്തി.
......കൂവല്‍ ഒരു കലയാണ്.....ഒരു പറ്റം കൂവല്‍ വിദഗ്ദര്‍
നിമിഷനേരം കൊണ്ട് 2nd ഫ്ലോര്‍ കാലിയായി. എല്ലാവരും റൂമിലൊളിച്ചു. ശങ്കരന് സ്വന്തം റൂമില്‍ പോകാനുള്ള സമയം കിട്ടിയില്ല. 328-ല്‍ കയറി കൂടി. സംശയം തോന്നിയ ചീഫ് വാര്ഡന് 328-ന്റെ കതകില്‍ തട്ടി. അപ്പോള്‍ അകത്തു നിന്നുള്ള പ്രതികരണം. 'ഏതു ......ടാ കതകില്‍ തട്ടുന്നത്'. തന്നെ ആരൊ വിളിച്ചല്ലോ എന്ന മട്ടില്‍ ചീഫ് വാര്ഡന് കതകു തുറന്നു. 314-ല്‍ താമസിക്കുന്ന ജയശങ്കര്‍ എങ്ങനെ 328-ല്‍ എത്തി. ചീഫ് വാര്ഡന് സംശയം വര്‍ദ്ദിച്ചു. എന്തിന് 328-ല്‍ വന്നു......? ചീഫ് വാര്‍ഡന്റെ ചോദ്യം. രാജേഷിനൊട് എന്ജ്ജിനിയറിങ് മെക്കാനിക്സിന്റെ സംശയം ചോദിക്കാന്‍ വന്നതാണ് എന്ന് ഒക്കെ പറഞ്ഞു നോക്കി. മജീദ് സാറിന്റെ ചോദ്യങ്ങള്‍ക്ക് മുബ്ബില്‍ ഉത്തരം മുട്ടിയ ശങ്കരനെ കയ്യോടെ പൊക്കി.


..........റൂം No. 328ല്‍ തട്ടുന്ന ചീഫ് വാര്ഡന്
അവിടെ നിന്നും പുറത്തേക്കിറങ്ങിയപ്പോള്‍ ദേ...നില്ക്കുന്നു കുണ്ട്സ്.....!. നില്പ്പു കണ്ടപ്പോഴെ ചീഫ് വാര്ഡന് ഉറപ്പിച്ചു. ഇവന് തന്നെ കൂവിയത്. ഈ സംഭവം ഒന്നുമറിയാതെ റൂമിലിരുന്ന് Timoshenko & Young-ന്റെ താളുകള്‍ മറിച്ച് ഏതൊ സ്വപ്നലോകത്തായിരുന്നു കക്ഷി. മലയാലപുഴയില്‍ നിന്ന് REC-ല്‍ എത്തിയപ്പൊള്‍ ഇങ്ങനെ വല്ലതും സംഭവിക്കുമെന്ന് കരുതിയില്ല.......! ഒരു കയ്യുകൊണ്ട് അഴിഞ്ഞു കൊണ്ടിരിക്കുന്ന കൈലി പിടിച്ചിരിക്കുന്നു. മറ്റേ കയ്യ് ചീഫ് വര്ഡന് പിടിച്ചിരിക്കുന്നു. കുണ്ട്സിനേയും ശങ്കരനേയും കൊണ്ടുള്ള ചീഫ് വാര്‍ഡന്റെ ആ വരവ് ഇപ്പോഴും മനസ്സില്‍ തെളിഞ്ഞു നില്ക്കുന്നു.
ചീഫ് വാര്‍ഡന്റെ പരാക്രമത്തില്‍ പിടിക്കപ്പെട്ടവര്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ ആയിരുന്നില്ല. യഥാര്‍ത്ഥ കുറ്റവാളികള്‍ ഇപ്പോഴും പിടികിട്ടാപുള്ളികളായി വിലസുന്നു. ഭാഗ്യവശാല്‍ പിടിക്കപെട്ടവര്‍ക്ക് ഒരു വാര്‍ണിങ്ങ് കൊടുത്ത് പറഞ്ഞു വിട്ടു. 

.....പഠിക്കാന്‍ വന്നാല്‍ പഠിക്കണം.....കൂവി പഠിക്കരുത്. ചീഫ് വാര്‍ഡന്റെ ശകാരം...
അടിക്കുറിപ്പ്:
ഇതു വായിച്ചു കഴിഞ്ഞപ്പോള്‍ ആര്‍ക്കെങ്കിലും ഫീലിങ്ങത്തെ തട്ടിയിട്ടുണ്ടെങ്കില് ക്ഷമിക്കണം എന്നെ പറയാന്‍ ആഗ്രഹമുണ്ടെങ്കിലും തത്ക്കാലം ............(Fill in the blanks)..........സോറി ഗയ്സ്......എല്ലാത്തിനും ഒരു A-ഹോസ്റ്റല്‍ റ്റച്ചു വേണ്ടേ!!!!!


4 comments:
ഹ,ഹ
കലക്കി, ഹാസ്യം നിന്റെ കയ്യില്‍ ഭദ്രം
മുടക്കാതെ എഴുതു.
ഓ.ടോ.
"യഥാര്‍ത്ഥ കുറ്റവാളികള്‍ ഇപ്പോഴും പിടികിട്ടാപുള്ളികളായി വിലസുന്നു."
വിപ്റോയിലോ മറ്റോ ഉണ്ടന്നാ കേട്ടത്..!! ;)
നന്നായിട്ടുണ്ടെടാ പന്നി, വളരെ നന്നായിട്ടുണ്ട് , ഇനിയുമെത്രയെത്ര പരാക്രമങ്ങള്‍, എല്ലാം ഇവിടെ വരട്ടെ ...
ഓര്മ തന് വാസന്ത നന്ദനതോപ്പില്‍ മായാതെ നില്ക്കുമീ കലാലയ ജീവിതം..........!!!
Superb Allu!! Angane Remeshine 'gulaan' enna pere kitiyathengane enne manasilayi. Enthayalum Muneerinde sahitya vasana thallikeduthendiyirunilla.. Aadyam vicharichu sheershakam thetipoyo enne. Pinneyalle manasilakunne��������.. Kollaaam Kure kathapatrangale ariyillengilum kanda pole aayi. U have got a natural writing skill.. Parayathe vayya.
Post a Comment