ആമുഖം : എന്റെ പ്രിയ സുഹൃത്തും സഹപാഠിയും സര്‍വോപരി 93 - ബാച്ചിന്റെ അഭിമാനവുമായിരുന്ന അനില്‍ ഗാവണ്ടെക്ക് ഈ അദ്ധ്യായം താഴ്മയോടെ സമര്‍പ്പിക്കുന്നു .ഒരു പക്ഷെ അനില്‍ ഗാവണ്ടെ എന്ന വ്യക്തി 93 ബാച്ചിന്റെ ഭാഗ്മാല്ലായിരുന്നെങ്കില് താഴെ വിവരിക്കുന്ന സംഭവത്തിനു അതിന്റെ ഗാംഭിര്യത കിട്ടില്ലായിരുന്നു .
എതിരാളിക്ക് ഒരു പോരാളി .
ആരംഭ കാലത്തെ ആരവങ്ങള്‍ കഴിഞ്ഞു. പഠിത്തത്തിലേക്ക് ശ്രദ്ധ തിരിക്കാന്‍ എല്ലാവരും തീരുമാനിച്ചു. പക്ഷെ AC/DC രോഗങ്ങള്‍ കുറച്ചൊന്നുമല്ല പലരേയും അലട്ടിയത്. ഹോസ്റ്റല്‍ ലിലെ 'എമര്‍ജന്‍സി വാട്ടര്‍'ഉപയോഗിച്ചത് ആണ് രോഗ കാരണം . ദിവസം കഴിയും തോറും രോഗം മൂര്‍ച്ചിച്ചു വന്നു. രോഗ ബാധിതരുടെ ആധിക്യം സഹിക്കവയ്യാതെ വിരമിക്കാന്‍ ഇരുന്ന ചീഫ് മെഡിക്കല്‍ ഓഫീസര്‍ രാജി വയ്ക്കാന്‍ തീരുമാനിച്ചു. ലേഡി ഡോക്ടര്‍-ടെ സ്ഥിതി അതിലും ദയനീയമായിരുന്നു .അവര്‍ പല രോഗികളെയും 'ടൂ സ്മെല്ലി' എന്ന് അധിക്ഷേപിച്ചു പറഞ്ഞയച്ചു. പക്ഷെ ഇതൊന്നും A ഹോസ്റ്റലില്‍ ഉള്ളവരെ പിന്തിരിപിച്ചില്ല .അവര്‍ പാമ്പ് റഹ്മാന്റെ നാട്ടു മരുന്നുകളില്‍ അഭയം തേടി .
AC -യും DC -യും ആയി ഹോസ്റ്റല്‍ജീവിതം മുന്നോട്ടു നീങ്ങുന്നതിനിടെ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതിനായി പലരും ശ്രമം നടത്തി കൊണ്ടിരുന്നു. സീനിയര്‍ ബാച്ചിലെ ചില്ലര്‍ പ്രയോഗിച്ചു പരാചയപെട്ട 'ആഷ് പുഷ്' സംസ്കാരത്തിന് വിഭിന്നമായി പലരും പല പൊടികൈകളും പ്രയോഗിച്ചു നോക്കി. മുടി നീട്ടി വളര്‍ത്തി ചില്ലര്‍ രംഗത്തിറങ്ങി. യെസ്ഡി ബൈക്കുമായി വേറെ ചിലര്‍. 1500 PMPO മ്യൂസിക് സിസ്റ്റം-വുംമായി മറ്റു ചിലര്‍ . പക്ഷെ ഏറെ ശ്രദ്ധിക്കപെട്ടത് കഷായ വസ്ത്ര ധാരിയായ ഹാം റേഡിയോ ഓപ്പറേറ്റര്‍ ആയിരുന്നു .മറ്റാരുമല്ല നമ്മുടെ VU2PMC ....പാപ്പാ... മൈക്ക് ചാര്‍ളി ......റോജ റോജ.....!

ഹാം റേഡിയോയുമായി VU2PMC
എന്ത് റോജ റോജ.......??? ഹാം റേഡിയോ പോയിട്ട് Transistor റേഡിയോ കണ്ടിട്ടില്ലാത്ത സാധാരന്ന ജനം VU2 PMC യുടെ അന്തര്‍ ദേശിയ ബന്ധം കണ്ടു അന്തം വിട്ടു . പക്ഷെ ഹാം റേഡിയോ അത്ര കണ്ടു ജനപ്രിയമാകാഞ്ഞതിലകാം VU2 PMC പിന്നീടു അത് സ്വന്തം റൂമില്‍ മാത്രമേ ഉപയോഗിച്ച് കണ്ടുള്ളൂ . പക്ഷെ കോളേജ് യൂണിയന് ഉത്ഘാടന സമയത്ത് സാക്ഷാല്‍ ചാരുഹസ്സനെ ഹാം റേഡിയോ-യിലൂടെ സ്റ്റേജില്‍ എത്തിച്ചു VU2 PMC ചരിത്രം സൃഷ്ടിച്ചു .അന്ന് സത്യത്തില്‍ ഞെട്ടിയത് പ്രിന്‍സിപ്പല്‍ ആയിരുന്നു.
പക്ഷെ ഇവരില്‍ നിന്ന് എല്ലാം വിഭിന്നമായ കാഴ്ചപാടോടെ ജനത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചത് കോയയായിരുന്നു.അദ്ദേഹത്തിന്റെ പൊടികൈകള്‍ ക്ക് ഒരു ജനകീയ അടിത്തറ ഉണ്ടായിരുന്നു .പഞ്ച പിടുത്തം കോയക്ക് എന്നും ഒരു ഹരം ആയിരുന്നു . ബാലുശേരിയില്ലും പ്രാന്ത പ്രദേശങ്ങളിലും നടക്കുന്ന കലാ-സാംസ്കാരിക ആഘോഷ പരിപാടികളില്‍ പഞ്ച ഗുസ്തി ഇനത്തില്‍ മിക്കവാറും കക്ഷിക്ക് തന്നെ ആയിരുന്നു ഒന്നാം സ്ഥാനം. ആ ഒരു ആത്മവിശ്വാസത്തില്‍ ആയിരുന്നു കക്ഷി ആര് .ഇ. സി യില്‍ എത്തിയത് .ആര് .ഇ. സി-യിലും സ്ഥിതി മറിച്ചായിരുന്നില്ല . മാസങ്ങള്‍ക്കുള്ളില്‍ തന്നെ ബാച്ചിലെ മിക്കവാറും എല്ലാവരെയും അടിച്ചു മലര്‍ത്തി . മിതിലേഷ് കുമാര്‍ ശുക്ല , നരേഷ് കുമാര്‍ ഇക്ക തുടങ്ങിയ ഉത്തരേന്ത്യന്‍ പഞ്ചഗുസ്തി വീരന്മാരും കോയയുടെ മുന്പില് അടിപതറി. പഞ്ച പിടുത്തത്തിലൂടെ ഒരു ബാച്ചിലെ മുഴുവന്‍ പേരെയും മാനസികമായി കീഴ്പെടുത്തുക എന്നത് തന്നെ ആയിരുന്നു കോയയുടെ ഹിഡന്‍ അജണ്ട.ഒരു പരിധി വേറെ അദ്ദേഹം അതില്‍ വിജയികുകയും ചെയ്തു.
പഞ്ച പിടുത്തത്തിന് പുറമേ വേറെ പലതിലും അജയ്യനാണ് എന്നാണ് അദ്ദേഹം അവകാശപെട്ടിരുനത് . ലാലേട്ട-ന്റെ സൂപ്പര്‍ ഡയലോഗ് ......ആന്‍സിക്ക് എപ്പോള്‍ വേന്നമെങ്കിലും പിരിഞ്ഞു പോകാം....ഹോസ്റ്റലില്‍ ഹിറ്റ് ആക്കിയത് കോയയായിരുന്നു .ലാലേട്ടന് തലയ്ക്കു പിടിച്ചത് കൊണ്ട് ആകും അദ്ദേഹം എപ്പോഴും ഒരു വശം ചെരിഞ്ഞാണ് നടന്നിരുനത് . വീരവാദം പറയുന്നതിലും കക്ഷി ഒട്ടും മോശം ആയിരുന്നില്ല . ഈ വീരവാദ കഥകള്‍ കോയക്ക് കുറച്ചൊന്നുമല്ല അനുയായികളെ നേടികൊടുത്തത് .മിക്കവാറും എന്നും വീരവാദ ക്ലാസ്സുകള്‍ നടക്കാറുണ്ട്. സ്ഥലത്തെ ചില പ്രധാന പയ്യന്മാര് കോയയുടെ വീരവാദ ക്ലാസ്സുകളില്‍ സ്ഥിരം പങ്കെടുക്കാറുണ്ട് .കുറച്ചു കേള്‍വിക്കാര്‍ ഉണ്ടെങ്കില്‍ പിന്നെ വീരവാദം അടിക്കുന്നതില്‍ എന്താന്ന് തെറ്റ്.........!. അട്ടപ്പാടിയിലെ ആദിവാസികള്‍ , കല്ല് വെട്ടു തൊഴിലാളികള്‍ മുതല്‍ ആന , ആട് എന്നീ മൃഗങ്ങളും അദ്ദേഹത്തിന്റെ വീരവാദ കഥകളിലെ കഥാപാത്രങ്ങള്‍ ആയിരുന്നു .

ആന്‍സിക്ക് എപ്പോള്‍ വേന്നമെങ്കിലും പിരിഞ്ഞു പോകാം......
കോയയുടെ ഈ അജയ്യത പല മലയാളികളെയും അസൂയാലുക്കള്‍ ആക്കി .പലരും ഒറ്റക്കും കൂട്ടായും കോയയുടെ അപ്രമാദിത്വം തകര്‍ക്കാന്‍ തക്കം പാര്‍ത്തിരുന്നു .പക്ഷെ വടക്കന്മാരുമായുള്ള ഏറ്റുമുട്ടലുകളില്‍ അവര്‍ കക്ഷിക്ക് ഒപ്പം തന്നെ നിന്നു . വീരവാദ കഥകളുടെ കെട്ടഴിച്ചു വിട്ടു അജയ്യനായി വിലസുന്ന സമയം....... അസൂയാലുക്കള്‍ പല കുറുക്കു വഴികളും ആലോചിച്ചു .കോയയെ മാനസികമായി തളര്‍ത്തി അത് വഴി വിജയം നേടാം എന്നായി പലരും .പക്ഷെ സുനില്‍ KG -യും Akbar -ഉം ചിന്തിച്ചത് മറ്റൊരു രീതിയില്‍ ആയിരുന്നു .കുറുക്കു വഴികളിലൂടെ അല്ല, ശക്തിയെ ശക്തി കൊണ്ട് നേരിടാം എന്നായിരുന്നു അവരുടെ പക്ഷം .അതിനായി അവര്‍ രംഗത്തിറക്കും എന്ന് പ്രചരിപ്പിച്ചത് സ്വന്തം ക്ലാസ്സ്മേറ്റ്-നെ ആയിരുന്നു .ആരോഗ്യ ദ്രിടഗാത്രനായ സാക്ഷാല്‍ അനില്‍ ഗാവണ്ടയെ !!!!!!ആരോഗ്യ ദ്രിടഗാത്രന് എന്ന് പറഞ്ഞാല്‍ .....ഒരു ഒന്നൊന്നര ഗത്രനാണ്. 6 പായ്ക്ക് ബോഡി. അതിനൊത്ത നീളം. സാക്ഷാല്‍ നിലേഷ് വരെ നാണിച്ചു മാറി നില്ക്കും...!
പഞ്ചഗുസ്തിയില്‍ അനില്‍ ഗവണ്ടേ കോയയെ വെല്ലുവിളിച്ച വിവരം അവര്‍ A ഹോസ്റ്റല്‍ പ്രചരിപ്പിച്ചു. വെല്ലുവിളി കോയയുടെ ചെവിയിലും എത്തി.ആരാടാ ഈ അനില്‍ ഗാവണ്ടേ.......? കോയയുടെ മനസ്സ് ഒന്ന് പതറി. കേട്ടിട്ട് ഒരു അധോലോക ഗുണ്ടയുടെ ഗെറ്റ് അപ്പ്......!
ഇങ്ങനെ ഒരാള്‍ നമ്മുടെ ബാച്ചില്‍ ഉണ്ട് എന്നെ അപ്പോഴാണ് കോയ അറിയുന്നത്. മസിലുകള്‍ തണുത്തുറഞ്ഞു. ശരീരം മുഴുവന്‍ തളര്‍ന്നു പോകുന്ന പോലയൂള്ള ഒരു അനുഭവം. വലിയ പഞ്ചപിടുത്തക്കാരനാണ് എന്ന് അഹങ്കരിച്ചു നടക്കെണ്ടായിരുന്നു എന്ന് തോന്നിപ്പോയി. ഇനി ഗാവണ്ടേ എങ്ങാനും തന്നെ അടിച്ചു മലര്ത്തിയാലോ എന്ന ഭീതി കോയയെ വേട്ടയാടിക്കൊണ്ടിരുന്നു. 6 പായ്ക്ക് ഇല്ലെങ്കിലും ഒരു രണ്ടു രണ്ടര പായ്ക്ക് എങ്കിലും വേണ്ടേ....? കോയക്ക് വീണ്ടും ടെന്‍ഷന്‍. മസിലുകള്‍ക്ക് ബലം നല്കാന് മെസ്സിലെ നെയ്ച്ചോറിന്റെ അളവ് കൂട്ടി. ബിനുവിന്റെ തട്ട് കടയില്‍ നിന്ന് ഡബിള്‍ അറ്റാച്ചിട്നു പകരം ട്രിപ്പിള്‍ അറ്റാച്ചിട് ആക്കി ഉയര്‍ത്തി. ഇതിനു പുറമേ രാത്രിയുടെ അന്തിമ യാമങ്ങളില്‍ പുഷ് അപ്സും ഡംബ്ബെല്ല്സ് ഉം പരിശീലിച്ചു.
പലരും കോയക്ക് കോണ്ഫിടെന്സ് നല്കാനുണ്ടയിരുന്നു. സുനില്‍ R ഉം ജോസെഫും ഉള്‍പ്പെടെ പല ക്ലാസ്സ് മേറ്റ്സും രക്ഷക്ക് എത്തി. ജോണി എഫ് കുന്നേല്‍ പക്ഷെ മറു പക്ഷത്തു ചേക്കേറി. കോയയുടെ പതനം എന്നും സ്വപ്നം കണ്ടു നടന്നിരുന്ന ആളായിരുന്നു ജോണി. കാരണം അവന്റെ സ്വപനത്തില്‍ ഉപ്പു രസമുള്ള എന്തോ ഒരു പദാര്‍ത്ഥം എന്നും പ്രത്യക്ഷ പെടുമായിരുന്നു. കോയ ഫാന്‍സ് അസോസിയേഷന് കോയക്ക് പിന്നില്‍ ശക്തമായി അണി നിരന്നു. മത്സരത്തില്‍ നിന്നും അനില്‍ ഗാവണ്ടയെ പിന്തിരിപ്പിക്കാന് അവര്‍ പ്രഭാത ഭേരിയും പന്തം കൊളുത്തി പ്രകടനവും നടത്തി.
പഞ്ചപിടുത്തതിനായി മത്സര വേദി ഒരുങ്ങി. A ഹോസ്റ്റല്‍ കോമണ്‍ റൂം. 5 മണി എന്നുള്ള സമയവും നിശ്ചയിച്ചു.സാധാരണ ഗവണ്ടേ 4 :30 മുതല്‍ 5 മണി വരെ ആണ് commom റൂം-il കാണാറുള്ളത്. സമയം നിശ്ചയിക്കുന്നതും മാറ്റുന്നതും എല്ലാം സുനില്‍ തന്നെ . കാരണം ഗവണ്ടേ ഉള്ള സമയം നോക്കി വേണമല്ലോ മത്സരം ഫിക്സ് ചെയാന്‍.
കോയക്ക് ടെന്‍ഷന്‍ വര്‍ദ്ധിച്ചു വന്നു. ബീഡിയും സിഗരറ്റും മാറി മാറി വലിച്ചു തള്ളി . എവിടെ .......?ടെന്‍ഷന്‍ മാറണ്ടേ !!! ഗാവണ്ടയിലെ 'ണ്ട' ആണ് കോയയെ അലട്ടി കൊണ്ടിരുന്നത് .എന്തും വരട്ടെ എന്ന് തീരുമാനിച്ചു കോമണ്‍ റൂമിലേക്ക് തിരിച്ചു . അക്ബറും സുനിലും ഒരു വിധത്തില്‍ ഉന്തി തള്ളി കോമണ്‍ റൂമില്‍ എത്തിച്ചു എന്ന് വേണം പറയാന്‍ . ടെന്‍ഷന്‍ അകറ്റാന്‍ ആയി വരാന്തയുടെ ഭിത്തിയില്‍ മുഷ്ടി ചുരുട്ടി ഇടിച്ചു കൊണ്ടിരുന്നു ......കൈ പോയത് മിച്ചം . ബോംബെ-യിലെ അധോലോക പഞ്ച ഗുസ്തിക്കാരുമായി പയറ്റി തെളിഞ്ഞ ഗാവണ്ടേ എവിടെ കിടക്കുന്നു , ബാലുശേരിയില്‍ പഞ്ച പിടിച്ച ഞാന്‍ എവിടെ കിടക്കുന്നു .......ശോ ...വേണ്ടയിയിരുന്നു ....!
കോമണ്‍ റൂമിന്റെ വാതില്‍ തുറന്നു കോയ അകത്തു കടന്നു. ഏന്തി വലിഞ്ഞു നിന്ന് carrom കളിക്കുന്ന ആരോഗ്യ ദ്രിടഗാത്രനായ ഗാവണ്ടയെ കണ്ടു കോയ വീണ്ടും ഞെട്ടി. ചമ്മല് അകറ്റി കൊണ്ട്.... ഒരു ദീര്ഖനിശ്വാസത്തോടെ.... കോയ ഗാവണ്ടെയോടു ചോദിച്ചു .....'ഹേ ഗാവണ്ടേ.....ക്യാന്‍ ഐ പ്ലേ carroms വിത്ത് യു?'
ദേ...... ദ.. ദാണ് കോയ..!!

2 comments:
Kalyana Raman film'il Innocent kochu pillarumayi nadathunna panchagusti 'ude photo idamayirunnu...
Enthayalum adipoli ezhuthukal.. waiting for ur next story....
Whether this is a cooked up one or not, liked it sooo much.. oru suspense thriller thanneyayirunnu.. ennalum ee balussery kaaran koya aare?? Parichayapedaan patiyilla kozhikotukaranayitum.. keep writing Allu..
Post a Comment