പതിവു പ്രാഭതം ... സിറ്റൌട്ടില്‍ വന്ന് മനൊരമ പത്രം എടുത്ത് വയന തുടങ്ങി. സജി നേരത്തെ തന്നെ എഴുന്നേറ്റ് റോഡില്‍ ഉണ്ട്. അവന് അങ്ങനെ ആണ്.... രാവിലെ എഴുന്നേറ്റാലുടന്‍ വെള്ളക്കാ വണ്ടിയുമയി റോഡില്‍ എത്തും .ആരെങ്ഗ്ഗിലും പല്ലുതേപ്പിച്ചാലൊ കുളിപ്പിച്ചാലൊ അയി........... എന്നെ കണ്ട ഉടന്‍ ....."മോനൊച്ചാ... ഒരു പട്ടം ഉണ്ടാക്കി തരുമൊ.....?" കൊചുനാളില് എന്നൊ ഒരു പട്ടം ഉണ്ടാക്കി കൊടുത്തിട്ട് ഉണ്ട്. ആ ഓര്മ അവനെ ഇപ്പൊഴും ഉണ്ട്. ഒരു പക്ഷെ ഇത്തരം ചില ഓര്‍മകള്‍ മത്രമെ അവനു കാണൂ. അതു കേട്ടപ്പോള്‍ സന്തോഷം തോന്നി.അവന്റെ നല്ല ഓര്‍മകളില്‍ ഞാനും ഉണ്ടെല്ലൊ.
വെള്ളക്ക വണ്ടി ഓടിച്ച് അവന് പടിഞ്ഞാറെ വഴിക്ക് ഓടി.ഞാന്‍ വീണ്ടും പത്ര വയനയില്‍ മുഴുകി.അല്പനേരത്തെ ശാന്തതയ്ക്ക് ശേഷം വണ്ടി വീണ്ടും മുറ്റ് ത്ത് എത്തി.ഇത്തവണ വണ്ടി നിന്നത് ഒരു അലര്‍ച്ചയോടു കൂടി ആയിരുന്നു.കാലുകള്‍ 150 ഡിഗ്രി അകറ്റി,കൈകള്‍ ഒരു പ്രത്യേക രീതിയില്‍ വെച്ച് സജി നിന്നു.......എന്നിട്ട് അല്പം ഉച്ചത്തില്‍ "ഫിഫ്റ്റീന്‍ വേണോ....ശ്ശി തേറാന്‍.................".ഒരു പ്രവശ്യം അല്ല...പല വട്ടം അവന് അത് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു...ഒരു പ്രായ്ശ്ചിത്തം പോലെ.............അവന്റെ ശബ്ദത്തിനു അല്പം ഗാമ്ഭീര്യം വന്നിട്ട് ഉണ്ടന്നു തോന്നി...15-ആം വയസ്സില്‍ പറഞ്ഞു തുടങ്ങിയതാണി ആര്‍ക്കും മനസിലാകാത്ത ഈ രണ്ടു വാക്കുകള്‍...ഇപ്പോള്‍ അവനു വയസ്സു 38. ഒരു മാറ്റവും വന്നിട്ടില്ല...അതേ ശരീര ഘടന.അല്പം താടിയും മീശയും വളര്‍ന്നിട്ടുണ്ട്.വള്ളി നിക്കറില്‍ നിന്നെ ബെറ്മുട ഷോര്ട്സില്ലേക്ക് മാറിയിട്ടുന്ണ്ട് വേഷം.
പതിവിനു വിപരീതമയി അവനെ പറ്റി ആലോചിച്ചു. അവന് പറയുന്ന വാക്കുകളെ പറ്റി ചിന്തിചു...എന്താണ് ഫിഫ്റ്റീന്‍........എന്താണ് തേറാന്‍.ഇംഗ്ഗ്ലീഷ് ഭാഷ പോകട്ടെ......സ്ക്കൂളില്‍ പഠിച്ചിട്ടില്ല്ലാത്ത സജി ഉദ്ദേശിക്കുന്ന ഫിഫ്റ്റീന്‍ എന്താണ്?....15 എന്ന അക്കമണോ.....ഹേ...ആയിരിക്കില്ല...അഥവാ ആയിരുന്നാല്‍ തന്നെ എന്താണ് 15?. ബുദ്ധി സ്ഥിരത ഇല്ലാത്ത അവന് എന്നും എകദേശം 15 ഗുളികകള്‍ കഴിക്കുന്നുണ്ട്. കഴിച്ചു മടുത്ത ഈ 15 ഗുളികകള്‍ ആണോ ഫിഫ്റ്റീന്‍...?
തന്റെ പതിനഞ്ചാമത്തെ വയസ്സില്‍ ഇഷ്ട കൂട്ടൂകാരി മരിച്ചപ്പോള്‍ മനസ്സില്‍ ഉണ്ടായ മുരിവായിരിക്കുമോ ഫിഫ്റ്റീന്‍ കൊണ്ട് അവന് ഉദ്ദേശിക്കുന്നത്?...... ഇതൊന്നുമയിരിക്കില്ല....അവന് ഉദ്ദേശിക്കുന്ന ഫിഫ്റ്റീന്‍ .....! ഇത് ബുദ്ധി സ്ഥിരത ഉള്ളവര്‍ ആലോചിക്കുബോള്‍ കിട്ടൂന്ന ഉത്തരങ്ങള്‍ ആണ്.അല്പനേരം ബുദ്ധി സ്ഥിരത ഇല്ലത്ത്വരുടെ ഫിഫ്റ്റീന്‍ എന്താണ എന്നാലൊചിച്ചു നോക്കി .
കൊച്ചുനാള്‍ മുതലെ സജിക്ക് ഒരു സ്വഭാവം ഉണ്ട്.ഇടതു കയ്യുടെ തള്ള വിരലിനു താഴെ എപ്പൊഴും കടിച്ചുകൊണ്ടിരിക്കും . കടിച്ചു കടിച്ചു അവിടെ തഴബ്ബിച്ചിട്ടുണ്ട്. ആ തഴബ്ബിച്ച ഭാഗത്തിന് അവന് ഇട്ടിരിക്കുന്ന പേര് ഫിഫ്റ്റീന്‍ എന്നാണോ......?
അടുത്ത വീട്ടിലെ പ്രഭകരന്റെ മകളാണ് ഷൈലമ്മ. സജിയെപ്പോലെ ബുദ്ധി സ്ഥിരത ഇല്ലാത്ത ഒരു പെണ് കൊച്ച്.അയല്‍ക്കാരി എന്നതിലുപരി സജിയുടെ കളിക്കൂട്ടുകാരി ആണ് ഷൈലമ്മ. ഷൈലമ്മയുമയുള്ള ചങ്ങാത്തത്തിനിടയില്‍ എപ്പോഴൊ ഉണ്ടായ ഒരു പ്രണയം അവന് അവളോട് പറഞ്ഞത് അങ്ങനെ ആയിരിക്കുമൊ....? ...."ഫിഫ്റ്റീന്‍ വേണോ....ശ്ശി തേറാന്‍.................".ബുദ്ധി സ്ഥിരതഉള്ള പുതിയ തലമുറയിലെ കമിതാക്കള്‍ പറയാറുള്ള പോലെ " I Love you da" എന്ന് പറയാന്‍ അറിയാത്തതുകൊണ്ട് അവന് കണ്ടുപിടിച്ച വാക്കുകളാണോ ഫിഫ്റ്റീന്‍ വേണോ....ശ്ശി തേറാന്‍.എന്തായാലും ഈ രണ്ടു വാക്കുകളും മലയാള നിഘണ്ടുവിലില്ല. ഈ രണ്ടു വാക്കുകളും മനസ്സിലാക്കന്‍ ഒരു protocol converterതലച്ചോറിലുള്ള ആരെങ്ഗിലും ഉണ്ടാകേണ്ടീരിക്കുന്നു.
ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടിയില്ല. അധികം ആലോചിക്കതിരിക്കുന്നതാണു നല്ലതെന്നു തോന്നി. കൂടുതല്‍ ആലോച്ചിച്ചാല്‍ ഭ്രാന്ത് പിടിക്കും . പിന്നെ ഭാര്യയോട് "ഫിഫ്റ്റീന്‍ വേണോ....ശ്ശി തേറാന്‍ ......"എന്നു പറഞ്ഞാല്‍..............ആലോചന നിര്‍ത്തി............... പത്രം വയന തുടര്‍ന്നു.
Monday, May 7, 2007
Subscribe to:
Post Comments (Atom)

10 comments:
Good one da...i take the previlage to congragulate you on your maiden attempt !!! Good, keep writing..
സ്വാഗതം അല്ലു,
കഥ കലക്കി . ഒരു ചങ്ങനാശ്ശേരി മണം ഉണ്ട്, സ്വാഭാവികതയും.
തുടരൂ..
hey its good...its superab.....
congrats do write more.......
എടാ അല്ലു,
നീ ആളൊരു വില്ലന്‍ തന്നെ. കഥ കലക്കി. ഇങ്ങനെ പൊയാല്‍ എംടിയും ടീമും വഴിയാധരമാവുമല്ലോ.
പോരട്ടങ്ങനെ പോരട്ടെ.
kollamallo..saahithyakaarananalle?....
pkshe.. enikkathallaa...entha ee fifteen..? clue ondo..?
Mone Dineshaaa...
story adipoli, keep write
good one
Sharikkum it brought me back memories from the childhood..
kaaranam aa kaalathilarunnallo enthineyum aethineyum kauthukathode nokki ninnirunathu...
You've got real flair..Keep writing...
Hi,
Good one. I was introduced to this concept when i first came to Thrikodithanam.
We have had plenty of laughs about fitteen....
Take care
Lulu
IT is a good story. However, no climax .... left to the reader to find out what 15 is.. Just the person in the story, the reader also will start asking their families what is 15 :-) so, I suggest for next time, plot a climax, instead of leaving the audience wondering
Post a Comment